കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിയ്ക്കണം: നിര്‍ദേശവുമായി സുപ്രിംകോടതി

 

ആലപ്പുഴ; പാണാവള്ളിയിലെ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിയ്ക്കണമെന്ന നിര്‍ദേശവുമായി സുപ്രിംകോടതി. എല്ലാ കെട്ടിടങ്ങളും പൂര്‍ണ്ണമായും പൊളിച്ചു മാറ്റില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും, വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.

Read Also:അനധികൃത സ്വത്ത് സമ്പാദന കേസ്: പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ്

തീരപരിപാലന നിയമ ലംഘനം ചുണ്ടികാട്ടി മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് റിസോര്‍ട്ട് പൊളിയ്ക്കണമെന്ന് 2020 ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടത്

തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തുവാന്‍ കഴിയില്ലെന്ന കര്‍ശന മുന്നറിയിപ്പും സുപ്രിംകോടതി നല്‍കി. കൂടാതെ എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ചു നീക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. ഇരുപത്തിയെട്ടാം തീയ്യതിക്കുള്ള പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നല്‍കിയ നിര്‍ദേശം സുപ്രിംകോടതി ഇന്നും ആവര്‍ത്തിച്ചു. അടുത്ത തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Previous Post Next Post

نموذج الاتصال