അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം

തൊടുപുഴ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം ചേരും. മൂന്നാർ വനം വകുപ്പ് ഓഫീസിൽ മൂന്ന് മണിക്കാണ് യോഗം.

അരിക്കൊമ്പനെ പിടിക്കാൻ തീരുമാനിച്ച ഇരുപത്തിയഞ്ചാം തിയതി നിരോധനാജ്ഞ ഏർപ്പെടുത്തുന്നതിന്റെ തീരുമാനവും യോഗം കൈക്കൊള്ളും. 24 ന് മോക്ക് ഡ്രിൽ നടത്തും. 25 ന് ആനയെ മയക്ക് വെടി വെക്കാനാണ് നിലവിലെ തീരുമാനം. ആദ്യ ശ്രമം വിജയിച്ചില്ലെങ്കിൽ 26ാം തിയതി വീണ്ടും ശ്രമിക്കും. വയനാട്ടിൽ നിന്ന് ഒരു കുങ്കിയാന കൂടി നാളെ ഇടുക്കിയിലേക്ക് യാത്ര തിരിക്കും. മറ്റ് രണ്ട് കുങ്കിയാനകളും അവശേഷിക്കുന്ന ദൗത്യ സംഘാംഗങ്ങളും അടുത്ത ദിവസം ഇടുക്കിയിലെത്തും.

ജില്ലാകളക്ടർ, ജില്ലാ പൊലീസ് മേധാവി, ഡിഎംഒ, തുടങ്ങി വിവിധ വകുപ്പ് മേധാവികളും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ്മാരുൾപ്പെടെയുള്ള ജനപ്രതിനിധികളും ദൗത്യ സംഘ തലവൻ ഡോ അരുൺ സക്കറിയയും യോഗത്തിൽ പങ്കെടുക്കും. ആനയെ പിടി കൂടി മാറ്റാനായില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കാനാണ് വനം വകുപ്പിന്റെ നീക്കം.

Previous Post Next Post

نموذج الاتصال