
കോട്ടയം: സ്കൂട്ടറിനു പിന്നില്‍ നിന്നു റോഡിലേക്കു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു. ആര്‍പ്പൂക്കര ഗവണ്മെന്റ് എല്‍പി സ്കൂള്‍ പ്രധാനാധ്യാപികയും ആര്‍പ്പൂക്കര വാര്യമുട്ടം വടക്കേകള്ളികാട്ട് അരവിന്ദം മനോജ് കുമാറിന്റെ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) ഭാര്യയുമായ ബി. ഉഷാകുമാരിയാ(53)ണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം, 26- ന് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി റദ്ദാക്കി
ആര്‍പ്പൂക്കരയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. മറ്റൊരു അധ്യാപികയ്ക്കൊപ്പം ബാങ്കില്‍ പോയി മടങ്ങും വഴി സ്കൂട്ടില്‍ കയറുന്നതിനിടെ പിന്നിലേക്കു വീഴുകയായിരുന്നു. തലയടിച്ചു വീണ ഉഷാകുമാരിയെ ഉടന്‍ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30-നു മരിക്കുകയായിരുന്നു.
സംസ്കാരം ഇന്നു രാവിലെ 11.30-നു വീട്ടുവളപ്പില്‍ നടക്കും. പരേത അമനകര ഏലപ്പള്ളി കുടുംബാംഗം. മക്കള്‍: അപര്‍ണ മനോജ് (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി), അരവിന്ദ് മനോജ് (ഐടി വിദ്യാര്‍ത്ഥി സെന്റ് ജോസഫ് ചൂണ്ടച്ചേരി).