കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ജിഷമോൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചിരുന്നെന്നും ആരോപണം

ആലപ്പുഴ: കൃഷി ഓഫിസർ കള്ളനോട്ട് കേസിൽ അറസ്റ്റിലായി. എടത്വ കൃഷി ഓഫീസർ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ ഏഴ് കറൻസി നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോൾ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.

Previous Post Next Post

نموذج الاتصال