
കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. പൊയിനാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
കാസർഗോഡ് പുല്ലൊടിയിൽ ആണ് സംഭവം. മാലോത്ത് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എന്നാൽ, ഭാഗ്യത്തിന് കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപെട്ടു. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു.
Read Also : കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു : പ്രതി പിടിയിൽ
ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ കാർ നിർത്തി ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
Tags
News