എസ് എസ് എല്‍ സി , പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം; പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കൂടാതെ ഗ്രേസ് മാര്‍ക്ക് സംവിധാനത്തിലും ക്രമീകരണം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായല്ല മുന്‍ വര്‍ഷങ്ങളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: ‘വാക്കുകൾ കൊണ്ട് ഒരാളെ ദുരുപയോഗം ചെയ്യുന്നത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്’: സായി പല്ലവി

കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും കോവിഡ് മഹാമാരി കാരണം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ്
മാര്‍ക്കിനായി പരിഗണിക്കുക. എന്നാല്‍ ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കകളും വേണ്ടായെന്നും അടിയന്തര സാഹചര്യം നേരിടുന്നതിനായുള്ള ക്രമീകരണം നടപ്പിലാക്കിയട്ടുണ്ടെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Previous Post Next Post

نموذج الاتصال