കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ കൊച്ചി കോർപറേഷനെതിരെ സിപിഐ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്നും ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണമെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരൻ തുറന്നടിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതല ഏൽപ്പിക്കണമെന്നും കെഎം ദിനകരൻ ആവശ്യപ്പെട്ടു.
കരാർ ഏറ്റെടുക്കാൻ പല പൊതുമേഖലാ സ്ഥാപനങ്ങളും തയാറാണ്. എന്നാൽ കൊച്ചി കോർപറേഷൻ നടപടികൾ വൈകിപ്പിക്കുകയായിരുന്നു.
സ്വകാര്യ കമ്പനികൾ ഖജനാവ് കാലിയാക്കുകയാണ്. ഇവരെക്കുറിച്ച് നിരവധി പരാതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ അഴിമതിയിലെ വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും കെഎം ദിനകരൻ ആവശ്യപ്പെട്ടു.