
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അപ്സര. താരത്തിന്റെ രണ്ടാമത്തെ വിവാഹം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിരുന്നു. ആൽബിയുടെയും അപ്സരയുടെയും രണ്ടാം വിവാഹമാണെന്നും ആദ്യവിവാഹത്തിലെ മക്കളാണ് അതെന്നുമൊക്കെ ക്യാപ്ഷനിട്ടു പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹത്തിൽ നിന്നും ആത്മഹത്യ ചെയ്യാതെ താൻ രക്ഷപ്പെട്ടതാണെന്നു അപ്സര പറയുന്നു.
READ ALSO: വേനൽച്ചൂട് കനക്കുന്നു, തീപിടുത്ത സാധ്യതയും വർദ്ധിച്ചു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
‘ഒരു വിവാഹം കഴിച്ചുപോയി, ഇനി സഹിക്കാം’ എന്നു കരുതി എല്ലാ പീഡനവും സഹിക്കുന്നവരുണ്ട്. പക്ഷേ, അ ധ്വാനിച്ചു സ്വന്തം കാലിൽ നിൽക്കാമെന്ന ധൈര്യം മനസ്സിനു നൽകി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തിൽ നിന്ന് ഇറങ്ങി വന്നതാണു ഞാൻ. അന്നു കുറേ പേർ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നഷ്ടം വീട്ടുകാർക്കു മാത്രമാണ്, കുറ്റം പറയുന്ന നാട്ടുകാർക്കല്ല. ഇത് എല്ലാ പെൺകുട്ടികളും ഓർക്കണം’- വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപ്സര ഇത് പങ്കുവച്ചത്.