
സാംസംഗിന്റെ ഹാൻഡ്സെറ്റുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. ഇത്തവണ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോണുകൾക്കാണ് വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 74,999 രൂപയാണ്. എന്നാൽ, ഫെബ്രുവരി 26 വരെ 60 ശതമാനം കിഴിവിലാണ് സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജിയുടെ വിൽപ്പന നടക്കുന്നത്. ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലാണ് ഓഫർ വിലയിൽ ലഭിക്കുന്നത്. ഇവയ്ക്ക് ക്രെഡിറ്റ് കാർഡ് ഇളവുകളും, എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാണ്. ബാങ്ക് ഓഫ് ബറോഡയുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 7.5 ശതമാനം വരെ കിഴിവ് ലഭിക്കും. 4,999 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ. കൂടാതെ, പ്രത്യേക കൂപ്പൺ കോഡ് (SAMSUNG500) ഉപയോഗിക്കുന്നതു വഴി 500 രൂപയുടെ അധിക ഇളവുകളും ലഭിക്കുന്നതാണ്. ഇതോടെ, 74,999 രൂപ വിലയുള്ള സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജി 29,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. 2020 മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കിയത്.
Also Read: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്