മധുവിനെ കൊന്നവർ തന്നെ വിശ്വനാഥനേയും കൊന്നു: അരുൺകുമാർ

ചെയ്യാത്ത കുറ്റത്തിന് തല്ല് കൊണ്ട വിശ്വനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺകുമാർ. മധുവിനെ കൊന്നവർ തന്നെ വിശ്വനാഥനേയും കൊന്നുവെന്നും കൊല്ലുന്നതെല്ലാം ഒരേ വർഗ്ഗമെന്നും അരുൺ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.റെനിയുടെ കുറിപ്പ് പങ്കുവച്ചാണ് അരുണിന്റെ പോസ്റ്റ്

read also: 15 വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ: കച്ചിത്തുരുമ്പായത് സ്വർണ്ണപ്പല്ല്

അരുണിന്റെ കുറിപ്പ്

മധുവിനെ കൊന്നവർ തന്നെ വിശ്വനാഥനേയും കൊന്നു. കൊല്ലുന്നതെല്ലാം ഒരേ വർഗ്ഗം കൊല ചെയ്യപ്പെടുന്നതും. നിങ്ങളേതു രാഷ്ട്രിയ കക്ഷിയിൽ പെട്ട ആളോ ആകട്ടെ അനീതിയുടെ കാലത്ത് നിഷ്പക്ഷത നടിച്ചാൽ നിങ്ങൾ എന്നേ വേട്ടക്കാരൻ്റെ പക്ഷം ചേർന്നു കഴിഞ്ഞു.
വിശ്വനാഥൻ്റെ കുടുംബത്തിന് നീതി കിട്ടണം.

Reny Ayline എഴുതുന്നത് വായിക്കു.
ബസിൽ ഒരു പേഴ്സ് കാണാതെ പോയാൽ യാത്രക്കാരുടെ കണ്ണുകളെല്ലാം പെട്ടന്ന് അവിടെയിരിക്കുന്ന കറുത്ത ശരീരമുള്ള ഒരാളിൽ പതിയും ‘
KEN എഴുതിയ ഒരു ലേഖനത്തിലെ വാചകമാണ് ഓർമ്മയിൽ നിന്നെഴുതിയത്.
എൻ്റെ അനുഭവത്തിൽ മലയാളിയുടെ സാംസ്ക്കാരിക ബോധം എന്താണെന്ന് മനസിലാക്കാൻ മൂന്ന് വിഭാഗത്തിൽപ്പെട്ടവരുടെ കാര്യങ്ങൾ പറഞ്ഞാൽ മതി. ‘ ദലിത്, ആദിവാസി, മുസ്ലീം. ‘ പഴുത്ത് വീർത്ത ശരീരത്തിൽ ചെറുതായി സൂചി അമർത്തുമ്പോൾ ദുർഗന്ധം വമിക്കുന്ന ചോരയും ചലവും പുറത്ത് ചാടുന്നത് പോലെ ഇവരെക്കുറിച്ച് പറയുമ്പോൾ യഥാർഥ അവസ്ഥ കാണാം. മുത്തങ്ങ സമരം നടന്നപ്പോൾ കാസർഗോഡുള്ള ഒരു സവർണ്ണ ക്രിസ്ത്യാനി ‘ അഭിമാനപൂർവ്വം എന്നോട് പറഞ്ഞത് ‘ അന്ന് വൈകുന്നേരം ഞങ്ങളുടെ കവലയിൽ നിന്ന എല്ലാ ആദിവാസികളെയും ഞങ്ങൾ തല്ലിയോടിച്ചു. ‘ സമരം നടന്നത് വയനാട്ടിലാണെങ്കിലും തല്ല് കൊടുത്തത് കാസർഗോഡാണ്. എത്ര ഭീകരമായ വംശീയ വെറിയാണ് ഉള്ളിൽ കൊണ്ട് നടക്കുന്നതെന്ന് ആലോചിച്ച് നോക്കൂ
ആദിവാസിക്ക് അഭിമാന ബോധം ഇല്ലല്ലോ
ചെയ്യാത്ത കുറ്റത്തിന് തല്ല് കൊണ്ട ആ മനുഷ്യൻ താങ്ങാനാവാത്ത അപമാന ഭാരത്താൽ ഹൃദയവേദനയോടു കൂടി കോഴിക്കോട് മെഡി.കോളേജിൻ്റെ പരിസരത്ത് വിശ്വനാഥൻ എന്ന ആദിവാസിയായ മനുഷ്യൻ (മലയാളി സമൂഹം കൊന്ന് കെട്ടിത്തൂക്കി) തൂങ്ങി ചത്തു.

Previous Post Next Post

نموذج الاتصال