വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളമളന്ന് അധ്യാപകര്‍: പാവാട ധരിച്ചെത്തി പ്രതിഷേധിച്ച്‌ ആണ്‍കുട്ടികള്‍

ലണ്ടന്‍: വിദ്യാര്‍ത്ഥിനികളുടെ പാവാടയുടെ നീളം അളന്ന് പുരുഷ അധ്യാപകര്‍ അപമാനിച്ചെന്ന പരാതിയ്ക്ക് പിന്നാലെ പ്രതിഷേധവുമായി ആണ്‍കുട്ടികള്‍. ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ സെന്റ് ഹെലന്‍സിലെ റെയിന്‍ഫോര്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം. ആണ്‍കുട്ടികള്‍ പാവാട ധരിച്ചെത്തിയാണ് അധ്യാപകർക്കെതിരെ പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം.

read also: സുബിയെ യാത്രയാക്കാൻ മലയാള സിനിമയിലെ നായികാനായകന്മാർ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? കുറിപ്പ് വൈറൽ

പെൺകുട്ടികളിൽ പലരും രക്ഷിതാക്കളോട് പറഞ്ഞതിലൂടെ വാർത്ത പുറം ലോകം അറിഞ്ഞത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ്‍കുട്ടികളും പുരുഷന്മാരും നില്‍ക്കേ വരിവരിയായി നിര്‍ത്തിയാണ് കുട്ടികളുടെ പാവാടയുടെ നീളം അളന്നത്. കുട്ടിയുടെ പാവാട കാല്‍മുട്ടിന് ഒരിഞ്ച് മുകളിലായതിനാല്‍ അദ്ധ്യാപകന്‍ ശാസിച്ചെന്നും അദ്ധ്യാപകര്‍ മൃഗീയമായ രീതിയിലാണ് കുട്ടികളോട് പെരുമാറുന്നതെന്ന് പല രക്ഷിതാക്കളും പ്രതികരിച്ചു.

എന്നാല്‍ അദ്ധ്യാപകര്‍ മോശമായി പെരുമാറിയതില്‍ തെളിവില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

Previous Post Next Post

نموذج الاتصال