കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നല്‍കി കൊടിക്കുന്നില്‍ സുരേഷ്

KODIKUNNIL SURESH MP

തിരുവനന്തപുരം: കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നല്‍കി കൊടിക്കുന്നില്‍ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ പരാതിയുണ്ട്. സംവരണം വഴിയാണ് കൂടുതല്‍പേരെ ഉള്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകള്‍ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല.

Read ALSO: പാലക്കാട് ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പെടുത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വിഷയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നല്‍കി. ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കി.

കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താന്‍ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ പ്രതികരിക്കുകയാണ്.

Previous Post Next Post

نموذج الاتصال