തുർക്കിക്ക് പിന്നാലെ അഫ്‌ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

കാബൂൾ: തുര്‍ക്കി ഭൂകമ്പത്തിന്റെ നടുക്കും മാറും മുന്‍പ് അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ല. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം.

അധികം ജനസംഖ്യ ഇല്ലാത്ത ഇടത്താണ് ഭൂചലനമെന്നാണ് റിപ്പോർട്ട്. പ്രാരംഭ ഭൂകമ്പത്തിന് 20 മിനിറ്റിനുശേഷം 5.0 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. ജനസാന്ദ്രത കുറഞ്ഞ പ്രദേശം ഉയർന്ന പാമിർ പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇന്ന് രാവിലെ 6.07 ഓടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായത്.ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

അതേസമയം, ഒന്നിന് പുറകെ ഒന്നായി തുർക്കിയിലും സിറിയയിലും വീണ്ടും ഭൂകമ്പമുണ്ടാക്കി. രണ്ടാഴ്ച മുൻപുണ്ടായ ഭൂകമ്പത്തികൾ പതിനായിരങ്ങൾ മരിച്ചു വീണ തുർക്കിയിലും സിറിയയിലും രണ്ടാമതും അഞ്ചുഭവപ്പെട്ട ഭൂകമ്പത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പത്തിൽ മൂന്ന് പേർ മരിക്കുകയും 200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. അയൽരാജ്യമായ സിറിയയിലും നിരവധി പരിക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുർക്കിയിൽ ഫെബ്രുവരി 6 ന് ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ഹതായ് പ്രവിശ്യയിലെ ഡെഫ്‌നെ നഗരത്തിലാണ് തിങ്കളാഴ്ചയും ഭൂകമ്പം ഉണ്ടായത്.

Previous Post Next Post

نموذج الاتصال