അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ – ഇപ്പോൾ തന്നെ അപേക്ഷിക്കൂ!

  അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ – വനിതകൾക്ക് മികച്ച അവസരം!


 പുതുച്ചേരിയിൽ അങ്കണവാടി വർക്കർയും ഹെൽപ്പർ തസ്തികകളും ഒഴിവുകൾക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇത് സാക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0 പദ്ധതിയുടെ ഭാഗമായുള്ള നിയമനമാണ്. വനിതകൾക്കാണ് അപേക്ഷിക്കാനാവുക.


മാഹി ഉൾപ്പെടെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളുടെ കീഴിലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.

ആകെ 344 അങ്കണവാടി വർക്കർ ഒഴിവുകളും 274 ഹെൽപ്പർ ഒഴിവുകളും ലഭ്യമാണ്.

🔹 പ്രായപരിധി: 2025 ഓഗസ്റ്റ് 31-നു പ്രകാരം 18 മുതൽ 35 വയസ്സ് വരെ.

🔹 യോഗ്യത: അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. അതത് പ്രദേശത്തെ അങ്കണവാടിയിൽ നിന്ന് 5 കിലോമീറ്റർ പരിധിയിലായിരിക്കണം താമസം.

താമസസ്ഥലം തെളിയിക്കുന്നതിനായി ഡെപ്യൂട്ടി തഹസിൽദാർ അല്ലെങ്കിൽ അതിൽ കൂടുതലുള്ള റാങ്കിലുള്ള റവന്യൂ ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.


💰 ഓണറേറിയം:

അങ്കണവാടി വർക്കർ – ₹6000

അങ്കണവാടി ഹെൽപ്പർ – ₹4000


📄 അപേക്ഷ സമർപ്പിക്കൽ:

വിജ്ഞാപനം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

wcd.puducherry.gov.in

wed.py.gov.in


വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് വഴിയോ അല്ലെങ്കിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ലഭിക്കുന്ന ഗൂഗിൾ ഫോമിലൂടെയോ അപേക്ഷ സമർപ്പിക്കാം.


🗓️ അവസാന തീയതി: ഒക്ടോബർ 31 (മാഹി ഉൾപ്പെടെ അപേക്ഷിക്കാവുന്നവർക്ക്).


📞 സംശയനിവാരണത്തിന്: പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ 9894361878 (പാണ്ഡ്യൻ) എന്ന നമ്പറിൽ ബന്ധപ്പെടാം.

Previous Post Next Post

نموذج الاتصال