ഫിഷറീസ് വകുപ്പില്‍ റസ്‌ക്യൂ ഗാര്‍ഡ് ആവാൻ അവസരം|കരാർ നിയമനം വഴി ജോലി
ഫിഷറീസ് വകുപ്പില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഹാര്‍ബര്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29ന് രാവിലെ 11ന് ചന്തപ്പടിയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വരുമായ ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 20നും 60നും ഇടയില്‍ പ്രായമുള്ള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ മതിയായ രേഖകളും പകര്‍പ്പുകളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാവണം.
ഫോണ്‍: 0494-2666428, 9496007031.