വ്യോമസേനയിൽ അഗ്നിവീർ അവസരങ്ങൾ അപേക്ഷ ജൂലൈ 31 വരെ

 

The Indian Air Force (IAF) is the aerial branch of the Indian Armed Forces and plays a crucial role in securing Indian airspace and conducting aerial warfare during conflicts. Established on October 8, 1932, the IAF has grown into one of the most powerful and technologically advanced air forces in the world. Its primary mission includes defending the country against air attacks, providing support to ground troops, and participating in humanitarian and disaster relief operations. With a fleet comprising fighter jets, transport aircraft, helicopters, and advanced surveillance systems, the IAF remains a pillar of India’s defense strategy.

Over the years, the Indian Air Force has actively participated in several major military operations, including the Indo-Pak wars of 1947, 1965, 1971, and the Kargil conflict in 1999. The IAF also collaborates with other nations through joint exercises and peacekeeping missions, showcasing its capabilities and strengthening global defense ties. Training institutions like the Air Force Academy in Dundigal ensure that IAF personnel are equipped with the skills and knowledge needed to handle advanced technology and complex missions. Committed to modernization, the Indian Air Force continues to upgrade its fleet and systems to maintain air superiority and respond effectively to emerging threats

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ  സിലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. 4 വർഷത്തേക്കാണു നിയമനം. ജൂലൈ 11 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത:

സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). (ഇംഗ്ലിഷിന് 50% മാർക്ക് വേണം). വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. (ഇംഗ്ലിഷിന് 50% മാർക്ക് വേണം).

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. (ഇംഗ്ലിഷിന് 50% മാർക്ക് വേണം). വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

സയൻസ് പഠിച്ചവർക്കു സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും

പ്രായം

2005 ജൂലൈ 2നും 2009 ജനുവരി 2 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

ശാരീരികയോഗ്യത

ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152 സെ.മീ. സ്ത്രീകൾക്ക്: 152 സെ.മീ. പുരുഷൻമാർക്കു നെഞ്ചളവ് 77 സെന്റിമീറ്റർ. കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

കാഴ്ച യോഗ്യത: കാഴ്ചശക്തി: ഓരോ കണ്ണിനും 6/12, (കണ്ണടയോടെ 6/6). ദീർഘദൃഷ്ടി: +2.0D ഹ്രസ്വദൃഷ്ടി: 1D (± 0.50 D വിഷമദൃഷ്ടി ഉൾപ്പെടെ), കളർ വിഷൻ: CP-II)

തിരഞ്ഞെടുപ്പ്

ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാകും. സെപ്റ്റംബർ 25 മുതലാണ് ഓൺ‌ലൈൻ‌ ടെസ്റ്റ്.

https://agnipathvayu.cdac.in

.

Previous Post Next Post

نموذج الاتصال