സപ്ലൈകോയുടെ വിവിധ സ്‌റ്റോറിലേക്ക് അവസരങ്ങൾ
സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്‌റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു.കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം.
2) കണ്ണൂർ: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.
പി.എസ്.സി നിര്‍ദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് ഏഴിന് ഹാജരാകണം.
രാവിലെ 10.30 മണി മുതല്‍ 11 വരെയാണ് രജിസ്‌ട്രേഷന്‍.
തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തും.
ആശുപത്രിയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
3) തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്.
ആർമി/ നേവി/ എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ.
179 ദിവസക്കാലയളവിലേക്കാണ് നിയമനം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.