കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ‌് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ തസ്തികകളിലേക്ക് ജനുവരി 20 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.ഉയർന്ന പ്രായപരിധി 30 വയസ്സ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.
🔰മാർക്കറ്റിങ് എക്സിക്യൂട്ടീവ്
തസ്തികയിലേക്ക് അംഗീകൃത സർവകലാശാല ബിരുദം, രണ്ട് വർഷത്തെ മാർക്കറ്റിങ് പ്രവർത്തന പരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ (മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത. പ്രതിമാസ ശമ്പളം 20,000 രൂപ.
🔰ലിഫ്റ്റിങ് സൂപ്പർ വൈസർ തസ്തികയിലേക്ക്
പ്ലസ്ടു , പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ വേണം. പ്രതിമാസ ശമ്പളം 16,000 .
അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ സമർപ്പിക്കണം.
നിലവിൽ കെ.ബി.എഫ്.പി.സി.എൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല