മൃഗസംരക്ഷണ വകുപ്പ്ന്നു കീഴിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം Recruitment of Driver cum Attendant under Animal Husbandry Department

 ഡ്രൈവർ കം അറ്റൻഡന്റ് നിയമനം



കോട്ടയം: മൃഗസംരക്ഷണ വകുപ്പ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നതിനായി ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഒഴിവുള്ള ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം.

യോഗ്യത

 പത്താം ക്ലാസ്സ് ജയിച്ച എൽ.എം.വി. ലൈസൻസുള്ള കായികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം.

അപേഷികേണ്ട വിധം

 താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നവംബർ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

Previous Post Next Post

نموذج الاتصال