ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശബരിമലയിൽ ജോലി നേടാം.

 

ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശബരിമലയിൽ ജോലി നേടാം.


മിഷൻ ഗ്രീൻ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിൽ (തുണിസഞ്ചി വിതരണം) രാത്രിയിലും പകലിലുമായി ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്.

നിയോഗിക്കുന്നവർ ശബരിമല തീർഥാടന കാലയളവു മുഴുവൻ പ്രവർത്തിക്കേണ്ടതാണ്. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കൽ, അട്ടത്തോട് മേഖലയിലെ ട്രൈബൽ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അപേക്ഷ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ 13ന് മുൻപായി അപേക്ഷിക്കണം.
Previous Post Next Post

نموذج الاتصال