കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുസാറ്റിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. മഴയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം.പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലും പത്തടിപ്പാലം കിന്റർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
നികിത ഗാന്ധിയുടെ പരിപാടിയായിരുന്നു നടന്നത്. പരിപാടി ആരംഭിച്ചയുടൻ ഗേറ്റ് തുറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും കുട്ടികളെല്ലാം അകത്തേക്ക് കയറി. ഇത് ഓപ്പൺ എയറായ താഴേക്ക് സ്റ്റെപ്പുകളുള്ള ഓഡിറ്റോറിയമാണ്. ആദ്യം വന്നവർ തന്നെ താഴേക്ക് വീണു. ഇതിന് പിന്നാലെ വന്നവരും ലെയറായി വീഴുകയായിരുന്നു. ടീ-ഷർട്ടും ടാഗും ഉള്ളവരെ മാത്രമാണ് കയറ്റിയിരുന്നത്’- വിദ്യാർത്ഥി പറഞ്ഞു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി പ്രതികരിച്ചു.
ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇരുപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്.