കുടുംബശ്രീയിൽ പതിനാല് ജില്ലയിലും കരാർ നിയമനം വഴി ജോലി നേടാം Kudumbashree can get jobs through contract recruitment in all fourteen districts

 കുടുംബശ്രീയിൽ പതിനാല് ജില്ലയിലും കരാർ നിയമനം വഴി ജോലി നേടാം 




കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

1. തസ്തിക: ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്)

2.ഒഴിവ് 14 (ജില്ലാ മിഷനുകളിലും)

3.നിയമന രീതി : കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്നതീയതി വരെയായിരിക്കും കരാർ കാലാവധി)


ജോലിയുടെ സ്വഭാവം

1. കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി വരുന്ന മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, നൂത നാശയങ്ങൾ വികസിപ്പിക്കുക. പദ്ധതി ആസൂത്രണം, പോളിസിതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

2. സംസ്ഥാനത്തിനകത്തും പുറത്തുമായി ഫീൽഡ്തല പ്രവർത്തനങ്ങൾ

3.അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.


അപേക്ഷ സമർപ്പിക്കേണ്ട രീതി


1.അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

2.നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.


പ്രവൃത്തിപരിചയം

സർക്കാർ അർദ്ധ സർക്കാർ/പ്രൈവറ്റ് സ്ഥാപനങ്ങൾ വഴി കമ്മ്യൂണിറ്റി പ്രൊജെക്ടുകളിൽ ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവർക്ക്

.വേതനം 30,000 രൂപ പ്രതിമാസം.


വിദ്യാഭ്യാസ യോഗ്യത :

1.വെറ്റിനറി സയസിൽ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ

2. ഫിഷറീസ് സയസിൽ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ

3. എം.ബി.എ (ഫിഷറീസ് ബിസിനസ് മാനേജ്മന്റ്

അല്ലെങ്കിൽ

4. എം.എസ്.സി (മറൈൻ ബയോളജി മറൈൻ മൈക്രോബയോളജി, ഫുഡ്സയൻസ് & ടെക്നോളജി, ബയോടെക്നോളജി / അനിമൽ ബയോടെക്നോളജി അനിമൽ സയൻസ്/ അനിമൽ മൈക്രോ ബയോളജി/ക്വാളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രീ അപ്പ്ളെയ്ഡ് മൈക്രോബയോളജി/സുവോളജി) അല്ലെങ്കിൽ

5. എം ടെക് ഡയറി ടെക്നോളജി അല്ലെങ്കിൽ

6. മേൽ വിഷയങ്ങളിൽ ഏതെങ്കിലും ബിരുദവും

ഏതെങ്കിലും ഒരു വിഷയത്തിൽ എം ബി എ യും,

പ്രായപരിധി: 31/08/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല


📓നിയമനപ്രക്രിയ

1. സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെര ഞെഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡി ക്കുണ്ടായിരിക്കും.


 2. ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച് അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.

ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണ് അനുയോജ്യമായത് ആ രീതിയിൽ നിയമനപ ക്രിയ നടത്തുന്നതിന് സി.എം.ഡി.ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

3. അപേക്ഷക(ൻ) പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോ ടൊപ്പം സമർപ്പിക്കേണ്ടതാണ്.


11.അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ Online -ആയി സമർപ്പിക്കേണ്ടതാണ്.

12. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 18/10/2023, വൈകുന്നേരം 5 മണി


13. മറ്റു നിബന്ധനകൾ


1.അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ, Online- അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീ കരിച്ച യോഗ്യതകൾ ഇല്ലാത്തതതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.

2.പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ്.

3. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.

4.റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും,

5. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം.

6. പ്രസ്തുത തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്. പുതിയ തസ്തികയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പ്രസ്തുത പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധനവിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.

Previous Post Next Post

نموذج الاتصال