ദിവസ ശമ്പളം 1000 രൂപ നിരക്കിൽ ശബരിമലയിൽ ജോലി അവസരം

  ദിവസ ശമ്പളം 1000 രൂപ നിരക്കിൽ ശബരിമലയിൽ ജോലി അവസരം



ദിവസം 1000 രൂപ ശമ്പളം, ശബരിമലയിൽ ജോലി ചെയ്യാം: നിരവധി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

പത്തനംതിട്ട ശബരിമലയിൽ നിരവധി ഒഴിവുകൾ.


2023-24 ലെ തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് സന്നിധാനം, ചമ്പ, നിലക്കൽ base ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് നിയമനം 24*7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ 21 ഇ ഒ സി ടെക്നിക്കൽ എക്സോട്ട് ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം.

ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി ഐ ടി ഐ ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് സാറ്റലൈറ്റ് ഫോൺ എന്നിവ പ്രവർത്തിപ്പിക്കുന്നതിൽ അറിവുണ്ടായിരിക്കണം. മലയാളത്തിന് പുറമെ, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.

ഡിസാസ്റ്റർ മാനേജ്മെൻ്റ് ഫീൽഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം. 18 മുതൽ 40 വരെയാണ് പ്രായപരിധി. ദിവസം ആയിരം രൂപ ശമ്പളമായി ലഭിക്കും, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. 

Phone: 04682 222515 Fax: 04682 222505 Email: depta.ker@nic.in



Previous Post Next Post

نموذج الاتصال