വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ ജോലി Working under Women and Child Development Department

വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ ജോലി Working under Women and Child Development Department


വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടൻറ് , മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

അക്കൗണ്ടൻറ്  

യോഗ്യത : B.Com + Tally അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം : 25 വയസ് പൂർത്തിയാകണം. വേതനം: പ്രതിമാസം 14000 രൂപ .

 മൾട്ടി ടാസ്ക് വർക്കർ

 യോഗ്യത : പത്താം ക്ലാസ് വിജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം : 25 വയസ് പൂർത്തിയാകണം. വേതനം: പ്രതിമാസം 10000 രൂപ,

മാനേജർ 

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം പ്രായം : 25 വയസ് പൂർത്തിയാകണം. വേതനം: പ്രതിമാസം 15000 രൂപ 30-45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണന നൽകും. 


നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 11-ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം.

Previous Post Next Post

نموذج الاتصال