കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുന്നത് തമിഴ് സീരിയൽ ദമ്പതികൾ ആയിരുന്ന വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നങ്ങൾ ആണ്. അടുത്തിടെയായിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. പക്ഷേ പിന്നീട് വേർപിരിയാൻ തീരുമാനിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു എന്നുമാത്രമല്ല പരസ്പരം ആരോപണങ്ങളുമായി എത്തുകയും ചെയ്തു.
മുഴുവൻ സമയവും സെക്സിനെ കുറിച്ച് മാത്രമാണ് വിഷ്ണു ചിന്തിക്കുന്നത് എന്നും പലതരത്തിലുള്ള പോൺ വീഡിയോകൾ കാണുവാൻ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നും ലൈംഗികമായി നിരവധി ഉപദ്രവങ്ങൾ നടത്തി എന്നും സ്വകാര്യ ഭാഗത്ത് അലർജി ഉണ്ടായിരുന്നു എന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം എല്ലാ ദിവസവും വിഷ്ണു ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും സംയുക്ത പറയുന്നു. വിവാഹം വരെ വളരെ നല്ലവനായിരുന്നു എന്നും എന്നാൽ വിവാഹത്തോടെയാണ് എല്ലാം മാറിയത് എന്നും താരം കൂട്ടിച്ചേർത്തു.
പോൺ വീഡിയോകളിൽ കാണുന്നതുപോലെ ചെയ്യുവാൻ നിർബന്ധിക്കുമായിരുന്നു. ഇഷ്ടമല്ല എന്നു പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് വീഡിയോ എടുത്ത് പിന്നീട് കാണാം എന്നു പറഞ്ഞു, അതിനോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ബെഡ്റൂമിൽ ക്യാമറ വെക്കാം എന്നു വരെ പറഞ്ഞു. സെക്സ് ചെയ്യുന്ന സമയത്ത് മർദ്ദിക്കും. വേദന കൊണ്ട് നിലവിളിച്ചാലും വായ പൊത്തിപ്പിടിച്ചു അവൻ അവൻറെ സന്തോഷം മാത്രം നോക്കും. സ്വകാര്യ ഭാഗത്ത് അലർജി ഉണ്ടായതുകൊണ്ട് അഞ്ചു ദിവസത്തോളം മോശം പോകാതെ ആശുപത്രിയിൽ പോകേണ്ടിവന്നു. ഡോക്ടർ ചോദിച്ചപ്പോൾ പോലും അവനെ സംരക്ഷിക്കുവാൻ വേണ്ടി മറച്ചുവച്ചു എല്ലാം. ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് പനിയായിരുന്നു. അത്രയ്ക്കും മോശമായിട്ടാണ് എന്നോട് പെരുമാറിയത്. എൻറെ മാതാപിതാക്കൾ എന്നെ കാണുവാൻ വരുന്നത് പോലും വിഷ്ണുവിന് ഇഷ്ടമല്ലായിരുന്നു – ഇതൊക്കെയാണ് സംയുക്ത ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ.