വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളില്ലാതെ പോളിംഗ് ബൂത്തിലേക്ക് പോകാം! കർണാടകയിൽ പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ നിർബന്ധമായും കയ്യിൽ കരുതേണ്ടവയാണ് തിരിച്ചറിയൽ രേഖകൾ. എന്നാൽ, ഇത്തവണ വേറിട്ട തിരഞ്ഞെടുപ്പ് മാതൃകയാണ് കർണാടകയിൽ അവതരിപ്പിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്ക് ഒരുക്കിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതാദ്യമായാണ് ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത്.

ബെംഗളൂരുവിലെ പാലസ് റോഡിലുള്ള രാംനാരായണ ചെല്ലാരം കോളേജിലെ റൂം നമ്പർ രണ്ടിലാണ് വോട്ടർമാർക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ഇത് ഉപയോഗപ്പെടുത്തുന്നതിനായി വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ചുനവന’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഇതിൽ പേര്, നമ്പർ, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം, ഒരു സെൽഫിയും അപ്‌ലോഡ് ചെയ്യേണ്ടതാണ്. പോളിംഗ് ബൂത്തിൽ എത്തിയാൽ, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാനാകും.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റാ ബേസുമായി സ്കാനിംഗിലെ രൂപം പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്നതാണ്. കള്ളവോട്ട്, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ എന്നിവ തടയാൻ പുതിയ സാങ്കേതികവിദ്യയിലൂടെ സഹായിക്കുന്നതാണ്. കൂടാതെ, വെരിഫിക്കേഷൻ പ്രക്രിയ എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയുന്നതിനാൽ, വോട്ട് ചെയ്യാൻ വോട്ടർമാർക്ക് മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല.

Previous Post Next Post

نموذج الاتصال