തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് മരിച്ചത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് മരിച്ച രാഖിശ്രീ. കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു.
ഈ കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി കുടുംബത്തിന്റെ അഭിമാനമായി നിന്ന മകൾ പെട്ടെന്ന് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്നലെ സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.