ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍…

പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണം ചെയ്യും. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്.  ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍‌ധിപ്പിക്കാന്‍ മികച്ചതാണ്.

ഇഞ്ചിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കാം.

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്.

ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന  തുടങ്ങിയ അവസ്ഥകൾ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ് രോഗം പോലുള്ള വാർദ്ധക്യസഹജമായ മസ്തിഷ്‌ക വൈകല്യങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഇഞ്ചി സഹായിക്കുന്നു.

ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം.

Previous Post Next Post

نموذج الاتصال