
സിറിയ: സ്ത്രീകള്‍ അടക്കം നിരവധി പേര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായതായി റിപ്പോര്‍ട്ട്. 2013ലാണ് ഐഎസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ രൂപീകരണം. അല്‍ ഖ്വയ്ദയില്‍ നിന്ന് വേര്‍പിരിഞ്ഞ് രൂപീകരിക്കപ്പെട്ട തീവ്രവാദ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ഭീകര സംഘടന ആവിര്‍ഭവിച്ച് 10 വര്‍ഷം ആയതോടെ ലോകമെങ്ങുമുള്ള ശക്തി കേന്ദ്രങ്ങളില്‍ ഐഎസ് വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
Read Also: കാറിൽ മദ്യക്കടത്ത്: 388 .8 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി
ഇതിനിടെ ഭീകരരുടെ ശക്തി കേന്ദ്രമായ സിറിയയില്‍ നിന്ന് അമേരിക്ക ഐഎസിനെ തുരത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് ആരേയും ആശങ്കയിലാക്കുന്നതാണ്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്- ഫീമെയില്‍ റാഡിക്കലൈസേഷന്റെ റിപ്പോര്‍ട്ടില്‍ ഒരു വര്‍ഷം മുമ്പ് അമേരിക്കന്‍, ബ്രിട്ടീഷ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 41,500 പേര്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി പറയുന്നു .
അതേസമയം, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വയലന്‍സ് (ഐസിഎസ്ആര്‍) 2017 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്ന നിരവധി പെണ്‍കുട്ടികള്‍ ജിഹാദികളുടെ ഭാര്യമാരായി റിക്രൂട്ട് ചെയ്യപ്പെടുകയും ലൈംഗിക അടിമകളായി മാറുകയും ചെയ്യുന്നു എന്നാണ്. സിറിയന്‍ ക്യാമ്പുകളില്‍ കഴിയുന്ന മുന്‍ ഐഎസ് പെണ്‍കുട്ടികളുമായുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇസ്ലാമിക് സ്റ്റേറ്റിലെ ഭീകരര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പെണ്‍കുട്ടികളെ വേണമായിരുന്നുവെന്നും ഇതിനായി അവര്‍ പെണ്‍കുട്ടികളെ കണ്ടെത്തി ഭീകരസംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്തിരുന്നുവെന്നും എന്‍ജിഒ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.