ഇന്ത്യയെ വിമര്‍ശിച്ച ഇ.യു തലവന് എതിരെ ആഞ്ഞടിച്ച് എസ് ജയശങ്കര്‍

ഇന്ത്യയെ വിമര്‍ശിച്ച ഇ.യു തലവന് എതിരെ ആഞ്ഞടിച്ച് എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: റിഫൈന്‍ഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യുറോപ്യന്‍ യൂണിയന് ചുട്ടമറുപടി നല്‍കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇയു കൗണ്‍സിലിന്റെ ചട്ടങ്ങളാണ് നോക്കേണ്ടതെന്ന് എസ് ജയശങ്കര്‍. യുറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസഫ് ബോറലാണ് ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.

Read Also: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: പിതാവും സുഹൃത്തും അറസ്റ്റിൽ

എന്നാല്‍, റഷ്യയില്‍ നിന്നുള്ള ക്രൂഡ് മറ്റൊരു് രാജ്യത്ത് എത്തിയ ശേഷം മറ്റ് ഉത്പന്നങ്ങളാക്കുന്നു. അപ്പോള്‍ അത് റഷ്യന്‍ ആയിട്ടല്ല കാണുന്നതെന്ന് എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ ചട്ടം 833/2014 പരിശോധിക്കാന്‍ അദ്ദേഹം ഇ.യു തലവനോട് ആവശ്യപ്പെട്ടു.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ അതിനൊപ്പം നില്‍ക്കാത്തതിലാണ് ബോറല്‍ വിമര്‍ശനം ഉന്നയിച്ചത്. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ എത്തിച്ച് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസല്‍ ആയി വില്‍ക്കുന്നുവെന്നാതാണ് ബോറലിന്റെ ആരോപണം.

Previous Post Next Post

نموذج الاتصال