വന്ദനയുടെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി: കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. രാത്രി 8.25 നാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ പിതാവ് മോഹൻദാസിനെ ആശ്വസിപ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. 10 മിനിറ്റ് നേരം അദ്ദേഹം വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു.

Read Also: പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മികച്ച ശേഷിയിലേക്കുയരണമെന്ന് മുഖ്യമന്ത്രി

പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ് സന്ദീപിന്റെ കുത്തേറ്റാണ് ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ടത്

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹനന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിച്ചി. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

Read Also: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകൾ അറസ്റ്റിൽ

Previous Post Next Post

نموذج الاتصال