
തിരുവനന്തപുരം: ആറ്റിങ്ങലിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പൊലീസ് ആണ് പിടികൂടിയത്. വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ശരത്.
Read Also : വാസ്തു; വീടിന്റെ വാതില്‍ പാളികള്‍ ഒറ്റയാണോ ഇരട്ടയാണോ ഉത്തമം? കാരണമെന്ത്?
ഈ മാസം 12-ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
സംഭവം കുട്ടി വീട്ടിൽ അറിയിക്കുകയും അച്ഛനൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.