ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം നിരാശാജനകമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനായി പാർട്ടിയിൽ പ്രവർത്തിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. എ കെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.