സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാലവകാശ കമ്മീഷൻ: സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

രാജ്യത്ത് സ്വവർഗ വിവാഹത്തെ പിന്തുണ ഡൽഹി ബാലാവകാശ കമ്മീഷൻ. സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നാണ് ഡൽഹി ബാലാവകാശ കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. സ്വവർഗ വിവാഹങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതത്തെ സംബന്ധിച്ച് പഠനങ്ങൾ നടത്തിയ ശേഷമാണ് ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്.

സ്വവർഗ കുടുംബങ്ങളിൽ വളർത്തപ്പെടുന്ന കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷൻ അവകാശപ്പെടുന്നുണ്ട്. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഏപ്രിൽ 18-നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. നിലവിൽ, അമ്പതോളം രാജ്യങ്ങളിൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുവാദമുണ്ട്. ഇക്കാര്യവും ഡൽഹി ബാലാവകാശ കമ്മീഷൻ ഹർജിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 15 വർഷത്തെ പാരമ്പര്യമാണ് തങ്ങൾക്കുള്ളതെന്നും ഡൽഹി ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

Previous Post Next Post

نموذج الاتصال