ഈ നാല് തരം ആളുകളോട് ഒരിക്കലും കലഹിക്കരുത്: പ്രശ്നങ്ങള്‍ പുറകേ വരും

ബുദ്ധിമാനായ ഒരു വ്യക്തിക്ക് അവന്റെ നല്ലതും ചീത്തയും സംബന്ധിച്ച് ശരിയായ അറിവുണ്ടെന്ന് ചാണക്യ നീതി ശാസ്ത്രത്തില്‍ വിശദീകരിക്കുന്നു. തന്റെ ശോഭനമായ ഭാവിക്കായി പഠിക്കുകയും ലക്ഷ്യത്തിലെത്താന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ചിലപ്പോള്‍ അവന്‍ അറിയാതെ തന്നെ ചില തെറ്റുകള്‍ വരുത്തുന്നു. അതുകൊണ്ട് അവര്‍ക്ക് ജീവിതത്തിലുടനീളം പശ്ചാത്തപിക്കേണ്ടിവരുന്നു. നിങ്ങള്‍ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തണമെന്ന് ചാണക്യന്‍ പറയുന്നു. ഈ നാല് തരം ആളുകളുമായി ഒരിക്കലും കലഹിക്കരുതെന്നും ചാണക്യന്‍ പറയുന്നു.

 

കുടുംബാംഗങ്ങള്‍

ചാണക്യന്‍ തന്റെ ചാണക്യ നീതിയില്‍ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ കുടുംബാംഗങ്ങളുമായി തര്‍ക്കിക്കരുതെന്നാണ്. മോശം സമയങ്ങള്‍ നേരിടുമ്പോഴോ എന്തെങ്കിലും സഹായം ആവശ്യമായി വരുമ്പോഴോ നിങ്ങളുടെ കുടുംബാംഗങ്ങളല്ലാതെ മറ്റാരും നിങ്ങളെ സഹായിക്കില്ല. പ്രിയപ്പെട്ടവരുമായി വഴക്കിട്ട് ഒരു വ്യക്തിക്ക് ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലെന്നും ചാണക്യന്‍ പറയുന്നു.

വിഡ്ഢികള്‍

ഒരു വ്യക്തിക്ക് ബുദ്ധി കുറവാണെങ്കിലോ, അവരുടെ മനസ്സ് മറ്റുള്ളവരെപ്പോലെ പ്രവര്‍ത്തിക്കുന്നില്ലെങ്കിലോ, അത്തരക്കാരുമായി ഒരിക്കലും വഴക്കുണ്ടാക്കരുത് എന്ന് ചാണക്യന്‍ പറയുന്നു. ഇത്തരക്കാരോട് തര്‍ക്കിക്കുകയോ വഴക്കിടുകയോ ചെയ്യുന്നത് നിങ്ങളുടെ സമയം പാഴാക്കുകയേ ഉള്ളൂ. വിഡ്ഢിയായ ആള്‍ ആരുടെയും വാക്കുകള്‍ കേള്‍ക്കുന്നില്ല, എപ്പോഴും സ്വന്തം വാക്കുകള്‍ പറയുകയും അത് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത്തരക്കാരില്‍ നിന്ന് എപ്പോഴും അകലം പാലിക്കണം. ഇത്തരക്കാരോട് വഴക്കിടുന്നതിന് പകരം അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കുന്നതാണ് നല്ലതെന്നും ചാണക്യന്‍ പറയുന്നു.

സുഹൃത്തുക്കള്‍

ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവനോടൊപ്പം നില്‍ക്കുന്ന ഒരേയൊരു വ്യക്തി ഒരു സുഹൃത്താണെന്ന് പറയപ്പെടുന്നു. നിങ്ങളെക്കുറിച്ചുള്ള എല്ലാത്തരം രഹസ്യങ്ങളും അവന്‍ അറിയുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനോട് തര്‍ക്കിക്കുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ സ്വന്തം രഹസ്യങ്ങള്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സുഹൃത്തിനോട് വഴക്കിടുന്നത് ഒഴിവാക്കണമെന്ന് ചാണക്യന്‍ പറയുന്നു. ഒരു സുഹൃത്തിനെക്കുറിച്ച് എന്തെങ്കിലും മോശമായി തോന്നിയാലും, തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളെ ഉപേക്ഷിക്കരുത്. ഒരു സുഹൃത്തിനെ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് അന്ധമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരു പങ്കാളിയെ നഷ്ടപ്പെടുന്നതിന് തുല്യമാണെന്നും ചാണക്യന്‍ പറയുന്നു.

അധ്യാപകര്‍

എല്ലാവരുടെയും ജീവിതത്തില്‍ ഗുരുവിന്റെ പങ്ക് വളരെ പ്രധാനമാണ്. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി നമ്മുടെ മനസ്സില്‍ നിന്ന് അജ്ഞത അകറ്റി അറിവിന്റെ പ്രകാശം നിറയ്ക്കുന്നത് ഗുരു മാത്രമാണ്. ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കി എപ്പോഴും ലക്ഷ്യത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഗുരു. ഗുരുവില്ലാതെ നിങ്ങള്‍ക്ക് ശരിയായ അറിവ് നേടാന്‍ പോലും കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഗുരുവിനോട് അനാവശ്യമായി തര്‍ക്കിച്ചാല്‍, അത് നിങ്ങളുടെ ഭാവിയെ മോശമായി ബാധിക്കുമെന്ന് ചാണക്യന്‍ പറയുന്നു.

 

Previous Post Next Post

نموذج الاتصال