മെഡിക്കൽ കോളജ്: ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് മരിച്ചു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് ഹൗസ് നമ്പര്‍ 27ല്‍ രാജു ആശാരി (71) ആണ് മരിച്ചത്.
Read Also : ശബരിമലയിലെ വഴിപാടുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം, പുതിയ സംവിധാനം ഉടൻ വികസിപ്പിക്കും
മുട്ടത്തറയ്ക്ക് സമീപം എസ്എന്‍ഡിപി ശ്മശാനത്തിന് മുന്‍വശത്തുള്ള സര്‍വീസ് റോഡിൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആണ് അപകടം നടന്നത്. രാജു ആശാരി ഓടിച്ചിരുന്ന സ്കൂട്ടര്‍ എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു ആശാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Also : ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: വിദ്യാർത്ഥി അറസ്റ്റില്‍
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സ്വര്‍ണ്ണമ്മ. മക്കള്‍: മനോജ്, മായ, മഞ്ജു. മരുമക്കള്‍: സുരേഷ്കുമാര്‍, പുരുഷോത്തമന്.