ജീൻസിൽ ഒട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ജീൻസിൽ ഒട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് സ്വർണ്ണം കടത്താനായിരുന്നു യുവാവിന്റെ ശ്രമം. കണ്ണൂർ സ്വദേശിയാണ് അറസ്റ്റിലായത്. നിധിൻ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഒന്നര കിലോ സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. എമിറേറ്റ്‌സ് വിമാനത്തിൽ രാവിലെ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഇന്ത്യക്കാരുടെ വികാരമാണ് മൻ കി ബാത്ത്: ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള വേദി കൂടിയെന്ന് ബെസവരാജ് ബൊമ്മൈ

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലും സ്വർണ്ണവേട്ട നടന്നു. 1165 ഗ്രാം സ്വർണ്ണ സംയുക്തമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം മൂന്നിയൂർ പതിയിൽ വിജേഷിനെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കോഴിക്കോടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന 1165 ഗ്രാം സ്വർണ്ണ മിശ്രിതം ഇയാളിൽ നിന്നും പിടിച്ചെടുത്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു കാപ്സ്യൂളുകളിൽ നിന്നാണ് സ്വർണ്ണ മിശ്രിതം പിടിച്ചെടുത്തത്. ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

Read Also: നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Previous Post Next Post

نموذج الاتصال