ജയാനന്ദന് എതിരെയുള്ള കൊലപാതക കേസുകള്‍ പുനരന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്ന് മകള്‍ കീര്‍ത്തി

കൊച്ചി : തന്റെ അച്ഛന് ആരെയും കൊല്ലാന്‍ കഴിയില്ലെന്ന് റിപ്പര്‍ ജയാനന്ദന്റെ മകള്‍ അഡ്വ. കീര്‍ത്തി. ഏറെ നിയമ പോരാട്ടത്തിനൊടുവിലാണ് മാര്‍ച്ച് 22-ന് തൃശ്ശൂരില്‍ നടന്ന കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് അനുമതി ലഭിച്ചത്. കൂട്ടുചേര്‍ന്ന് കളിക്കുമ്പോഴും ചീത്ത വാക്കുകള്‍ പറഞ്ഞാല്‍ ശകാരിക്കുമായിരുന്നു. കൈയക്ഷരം നന്നാക്കണമെന്ന് ഉപദേശിക്കുമായിരുന്നു. അങ്ങനെയൊരു അച്ഛന്‍ ഒന്‍പതുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും കീര്‍ത്തി ചോദിക്കുന്നു .

Read Also: മഹാരാജാസ് കോളേജിൽ സംഘർഷം: എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരടക്കം 7 വിദ്യാർത്ഥികൾക്ക് പരിക്ക്

കുഡുംബി സമുദായത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍. അച്ഛന്‍ എട്ടാം ക്ലാസ് വരെ പഠിച്ചിരുന്നു. അമ്മ പത്താം ക്ലാസ് വരെയും. മക്കള്‍ നന്നായി പഠിക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അടുത്തിരുത്തി പഠിപ്പിക്കുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂരില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നു. അന്ന് ജാതി മാറണം എന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു. അതിന് അച്ഛന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒരു മോഷണക്കുറ്റം അച്ഛനെതിരേ ആരോപിച്ചിരുന്നു. അതല്ലാതെ മറ്റൊരു കേസും അച്ഛനെതിരേ ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയിട്ടില്ലെന്നു പറയുമ്പോഴും എന്തുകൊണ്ടാണ് അച്ഛന്‍ ജയില്‍ ചാടിയത് എന്നത് ഒരു ചോദ്യമാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാണ് പറഞ്ഞത്. തെറ്റ് ചെയ്യാതെ തടവിലാക്കപ്പെടുമ്പോഴുള്ള പ്രശ്നങ്ങളായിരിക്കാം അതിനു പിന്നില്‍ എന്നാണ് കരുതുന്നത് . കേസില്‍ പുനരന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിക്കും. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്- കീര്‍ത്തി പറഞ്ഞു . ജയാനന്ദന്റെ 23 വയസ്സുള്ള രണ്ടാമത്തെ മകള്‍ കാശ്മീര തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. 17 വര്‍ഷത്തിനു ശേഷം ജയാനന്ദന്‍ തൃശ്ശൂര്‍ ജില്ലയിലെ പൊയ്യ എന്ന ഗ്രാമത്തിലെ വീട്ടിലേക്ക് എത്തുന്നത്.

 

Previous Post Next Post

نموذج الاتصال