
ന്യൂഡൽഹി: മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് കൊല്ലപ്പെട്ടു. ആത്തിഖ് അഹമ്മദിന്റെ സഹോദരനും കൊല്ലപ്പെട്ടു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ വെടിവെയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്ന് പേർ ഉൾപ്പെടുന്ന സംഘമാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. പ്രയാഗ്രാജിലെ ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിലാണ് വെടിവെയ്പ്പുണ്ടായത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആത്തിഖിന് നേരെയാണ് ആദ്യം വെടിയുതിർത്തത്. പിന്നീട് ഇദ്ദേഹത്തിന്റെ സഹോദരൻ അഷ്‌റഫിനെയും വെടിവെച്ചു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.