നിയന്ത്രണം വിട്ട കാറിടിച്ചു: രണ്ടര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: നിയന്ത്രണം വിട്ട കാറടിച്ച് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്.

Read Also: അധ്യാപക നിയമനാംഗീകാരം: ഹൈക്കോടതി വിധി നടപ്പാക്കിയില്ല, ഡിഇഒ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചൂരക്കാട്ട് വെച്ചാണ് അപകടം നടന്നത്. ബൈക്ക് ഓവർടേക്ക് ചെയ്തപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തിൽ കുഞ്ഞിന്റെ അമ്മ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.

Read Also: ലോക്കൽ ട്രെയിന് കാത്തിരുന്ന സുഹ്റാബിക്കും മകനും അപ്രതീക്ഷിതമായി കിട്ടിയത് വന്ദേഭാരത് വിഐപി യാത്ര

Previous Post Next Post

نموذج الاتصال