കോൺക്രീറ്റു നടപ്പാലം തകർന്നുവീണു : വീട്ടമ്മയ്ക്ക് പരിക്ക്

ഹരിപ്പാട്: കോൺക്രീറ്റു നടപ്പാലം തകർന്നുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. ആറാട്ടുപുഴ ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധ(47)ക്കാണ് പരിക്കേറ്റത്.

Read Also : ‘ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്, രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം’: അനുഭവം തുറന്നുപറഞ്ഞ് വരദ

പാലം മധ്യഭാഗംവെച്ച് നടന്നു പോകവെ ഒടിഞ്ഞു വീഴുകയായിരുന്നു. കോൺക്രീറ്റ് പാളികൾക്കിടയിൽ സുധയുടെ കാൽ കുടുങ്ങിപ്പോവുകയായിരുന്നു. കാലിനും തോളെല്ലിനും പരിക്കേറ്റ സുധ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

Read Also : ഷെയ്‌നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നു: മറ്റുപലർക്കുമെതിരെ പരാതി വന്നിട്ടുണ്ടെന്ന് സാന്ദ്ര തോമസ്

നാൽപത് വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം ജീർണിച്ച നിലയിലായിരുന്നു. ഇത് അറിയാതെ കോളനിവാസികൾ ഉൾപ്പെടെ യാത്രക്കായി ഈ പാലം ഉപയോഗിച്ചു വരികയായിരുന്നു.

Previous Post Next Post

نموذج الاتصال