പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം ശീലങ്ങളുണ്ട്: വ്യക്തമാക്കി എസ് ജയ്ശങ്കര്‍

ബെംഗളൂരു: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ അമേരിക്കയുടെയും ജര്‍മനിയുടെയും അഭിപ്രായ പ്രകടനങ്ങളില്‍ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രംഗത്ത്. ‘പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം ശീലമുണ്ട്, മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുക എന്നതാണ് അതിൽ ഒന്ന്. അത് ദൈവം നല്‍കിയ അവകാശമായാണ് അവര്‍ കാണുന്നത്,’ ജയ്ശങ്കര്‍ പറഞ്ഞു.

ബെംഗളൂരുവില്‍ ബിജെപി എംപി തേജസ്വി സൂര്യ സംഘടിപ്പിച്ച 500 യുവ വോട്ടര്‍മാരുമായുള്ള സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം: കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കേസ്

എന്തുകൊണ്ടാണ് അമേരിക്കയും ജര്‍മനിയും രാഹുലിന്റെ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത് എന്നായിരുന്നു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയുന്ന മോശം ശീലം പാശ്ചത്യര്‍ക്കുണ്ട്. രണ്ടാമത്തേത്, നമ്മുടെ വിഷയങ്ങളില്‍ അഭിപ്രായം പറയാനായി ചിലര്‍ അവരെ ക്ഷണിച്ചു വരുത്തുകയാണ്.

ഇങ്ങനെ തുടരുകയാണെങ്കില്‍, മറ്റുള്ളവരും അവരുടെ ,കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞുതുടങ്ങും. അവര്‍ക്കത് ഇഷ്ടപ്പെടില്ല. അത് അനുഭവങ്ങളില്‍ നിന്ന് പഠിക്കും,’ എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ലോക ശ്രദ്ധ ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് ഭരണകാലത്ത് 4.82 ലക്ഷം കോടി കൊള്ളയടിച്ചു: ‘കോൺഗ്രസ് ഫയൽസ്’ വീഡിയോ പുറത്തുവിട്ട് ബിജെപി

നേരത്തെ, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരിയാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതി വിധിയും തുടര്‍ന്നുണ്ടായ അയോഗ്യതയും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് ജര്‍മനിയുടെ പ്രതികരണം.

Previous Post Next Post

نموذج الاتصال