ആൾക്കൂട്ട ആക്രമണം: നാലു പേർ പിടിയിൽ

തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41), ബന്ധുവായ അൽത്താഫ് (21 ), അയൽവാസി കബീർ (35 ) തുടങ്ങിയവരാണ് അറസ്റ്റിലായത്.

Read Also: ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി: ഹണിട്രാപ്പ് കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ

വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മർദ്ദനത്തിനിരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്ന് സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. തന്റെ സഹോദരന്റെ നില അതീവ ഗുരുതരമാണെന്നും രതീഷ് വ്യക്തമാക്കി.

അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്തോഷിനെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽവച്ചാണ് സന്തോഷിന് മർദ്ദനമേറ്റത്.

അബ്ബാസിന്റെ വീട്ടിൽ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടർന്ന്, വീട്ടുകാർ സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇന്ന് പുലർച്ചെ ഇയാൾ ഇവിടെ നിന്ന് അടയ്ക്ക എടുക്കാൻ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

Read Also: പുരുഷന്മാർക്കും സ്തനാർബുദം വരും, സ്ത്രീകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ലക്ഷണങ്ങൾ ഇതൊക്കെ

Previous Post Next Post

نموذج الاتصال