ബെംഗലുരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാട നിയമസഭ തെരഞ്ഞെടുപ്പിലും മോദി പ്രഭാവമായിരിക്കുമെന്ന് സൂചനകള്‍ നല്‍കി സര്‍വേ. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ ആശയ്ക്ക് വകയുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വേണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കണ്ട പങ്കാളിത്തം പക്ഷേ വോട്ടാവില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസ് പോരാട്ടം വിജയിക്കില്ലെന്നാണ് കന്നഡ സംസാരിക്കുന്ന 69 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന 50 ശതമാനം പേരും വിലയിരുത്തുന്നത്.
Read Also: ഫാസ്റ്റ് ഫുഡ് പ്രേമികളായ രക്ഷിതാക്കളുടെ ഒരുവയസ്സുകാരി മകൾ പട്ടിണി കിടന്നു മരിച്ചു
വോട്ടുകളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുക സംവരണത്തിനാകുമെന്ന് കന്നഡ സംസാരിക്കുന്ന 75 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന 58 ശതമാനം പേരും വിലയിരുത്തുന്നത്.
വികസനവും , കര്‍ഷകരുടെ പ്രശ്‌നങ്ങളും വോട്ട് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത വലിയൊരു ശതമാനം ആളുകള്‍ വിശദമാക്കുന്നു. ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ കര്‍ഷകരോടെ കൂടുതല്‍ സൗഹാര്‍ദ്ദപരമായ നിലപാടുള്ളവരാണെന്നും ഇവര്‍ പ്രതികരിക്കുന്നു. അതുകൊണ്ടു തന്നെയാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല തരംഗമായിരിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ഏഷ്യാനെറ്റ് നടത്തിയ ഡിജിറ്റല്‍ സര്‍വേയിലാണ് കര്‍ണാടക തെരഞ്ഞെടുപ്പിലും മോദി തരംഗമായിരിക്കുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.