സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം 97 കടന്നു

സുഡാന്‍: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം 97 കടന്നു. ഏറ്റുമുട്ടല്‍ മൂന്നാം ദിനത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ സുഡാനിലെ അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരുടെ എണ്ണം 1000 കവിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സുഡാന്റെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ കമാണ്ടറും സഹ മേധാവിയുമായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മില്‍ ആഴ്ചകളോളം നീണ്ട അധികാരത്തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

Read Also: പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സ്‌കൂളുകള്‍ക്ക് പൂട്ടുവീണു

സുഡാന്റെ അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിനെ സൈന്യം വിമത ഗ്രൂപ്പാക്കി പ്രഖ്യാപിക്കുകയും പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സുഡാന്റെ പടിഞ്ഞാറുള്ള ഡാര്‍ഫൂര്‍ മേഖലയിലും കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കസാലയിലും പോരാട്ടം രൂക്ഷമാണ്.

Previous Post Next Post

نموذج الاتصال