കല്‍പ്പറ്റ: വയനാട്ടിൽ ഏഴ് വയസുകാരിയുടെ കാലിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ച് രണ്ടാനച്ഛന്‍. സംഭവത്തില്‍, പ്രതിയെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റ സ്വദേശിയായ വിഷ്ണു ആണ് പിടിയിലായത്. കുഞ്ഞിന്റെ വലതുകാലിലാണ് പൊള്ളലേൽപ്പിച്ചത്. ഇത് കണ്ട നാട്ടുകാർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ ക്രൂരത കുട്ടി പുറത്ത് പറഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇരട്ട കുട്ടികളിൽ ഒരാളെ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെൺകുട്ടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈൽഡ് ലൈനിന്റെ തീരുമാനം.
Tags
News