വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ: മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ പോലും സാധ്യതയുണ്ട്. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. ഇതിനായി ചെയ്യേണ്ടതെന്തൊക്കെയാണെന്ന് നോക്കാം.

Read Also: ‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ സഞ്ചരിക്കുന്നു’: കത്തോലിക്കാസഭ

നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും..

https://ift.tt/mOvPFH4 എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.

Read Also: അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടി: മൂന്ന് ഉദ്യോഗസ്ഥർക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ

Previous Post Next Post

نموذج الاتصال