നെടുമങ്ങാട്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ പൊലീസ് പിടിയിൽ. വെഞ്ഞാറമൂട് പുല്ലംമ്പാറ കൂനൻവേങ്ങ തൊള്ളിക്കൽചാൽ സ്വദേശി മധു(56) ആണ് പിടിയിലായത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഇടുക്കിയില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും: കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു
നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ ടെർമിനലിൽ ഇന്നലെ ഉച്ചക്ക് ആയിരുന്നു സംഭവം. ബിടെക് വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടിലേക്ക് പോകാനായി നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ പ്ലാറ്റ്ഫോം സീറ്റിലിരിക്കവേ ഇയാൾ അടുത്ത സീറ്റിൽ വന്നിരിന്ന ശേഷം മോശമായി സംസാരിക്കുകയും പെൺകുട്ടി മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കുകയുമായിരുന്നു.
Read Also : ഭാരതത്തിലെ വിവിധ ദിവ്യ വൃക്ഷങ്ങളും അവയുടെ ആത്മീയവും ആരോഗ്യപരവുമായ ഗുണങ്ങളും
തുടർന്ന്, പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡു ചെയ്തു.