
ഹനംകൊണ്ട : അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ചതിന് യുക്തിവാദി നേതാവ് ബൈരി നരേഷിനെ പോലീസ് ജീപ്പിലിട്ട് അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചു. സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച ബൈരി നരേഷ് പുറത്തിറങ്ങിയതിന് ശേഷം കൂടുതല്‍ വിവാദ പ്രസ്താവനകള്‍ നടത്തുകയായിരുന്നു. നരേഷ് അടുത്തിടെ ആദര്‍ശ ലോ കോളേജില്‍ ഒരു കോഴ്സിന് ചേര്‍ന്നിരുന്നു . തിങ്കളാഴ്ച ഫ്രഷേഴ്സ് പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന് എത്തിയപ്പോഴാണ് ബൈരി നരേഷിന് മര്‍ദ്ദനം ഏറ്റതെന്ന് പറയുന്നു.
കോളേജിനു പുറത്ത് വച്ച് തന്നെ ആരോ ആക്രമിക്കുമെന്ന് ബൈരി നരേഷ് പോലീസില്‍ വിളിച്ച് പറഞ്ഞിരുന്ന . തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും , കൊണ്ടുപോകാനായി അവരുടെ വാഹനത്തില്‍ കയറ്റുകയും ചെയ്തു . ഇതിനിടയിലാണ് ഗോപാലപുരം ക്രോസ്‌റോഡിന് സമീപം സമ്മയ്യനഗറില്‍ അയ്യപ്പഭക്തര്‍ വാഹനം തടഞ്ഞ് ഇയാളെ മര്‍ദ്ദിച്ചത് . അയ്യപ്പസ്വാമിയെ അവഹേളിച്ചതിന് മറുപടിയായാണ് നരേഷിന് നേരെ ഉണ്ടായ ആക്രമണമെന്ന് അയ്യപ്പഭക്തര്‍ പറഞ്ഞു.