മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തത്: വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്‌തെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം: ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്കെതിരെ നടപടി

അഴിമതിയുടെ വിഷപ്പുകയാണ് ജനങ്ങൾ ശ്വസിക്കുന്നതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നു. സോൺട്ര ഇൻഫോടെക് എന്ന തട്ടിപ്പ് കമ്പനി ഇടതുസർക്കാരുമായി ചേർന്ന് നടത്തിയ കോടികളുടെ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കർണാടക മുഖ്യമന്ത്രി 2019 ൽ സോൺട്ര ഇൻഫാടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്. 2020 ൽ അതേ കമ്പനിക്ക് കേരളത്തിൽ KSIDCയുടെ പ്രത്യേക ഇടപെടലിൽ ബ്രഹ്മപുരം കരാർ ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

കരാർ കാലാവധിക്കുള്ളിൽ പാതിപോലും പണി പൂർത്തിയാക്കാതിരുന്ന കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നിർദേശം എവിടെ നിന്നായിരുന്നു. ഇതേ കമ്പനിയെ 2023 ഫെബ്രുവരിയിൽ ജപ്പാനുമായി ചേർന്നുള്ള കോഴിക്കോട് പദ്ധതി ഏൽപ്പിക്കാൻ പിണറായി വിജയൻ തന്നെ മുൻകയ്യെടുത്തത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു. സോൺട്ര ഇൻഫാടെക് വൈക്കം വിശ്വന്റെ മരുമകന്റെതാണെന്ന് തനിക്കറിയില്ലെന്ന് നാളെ കേരളത്തോട് പറയാൻ പിണറായി വിജയൻ എന്ന, രാഷ്ട്രീയ ധാർമികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി മടിക്കില്ല. കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വമിപ്പിക്കുന്ന വിഷപ്പുകയാണ് നിങ്ങൾ ശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലീസ്

Previous Post Next Post

نموذج الاتصال